ചടയമംഗലത്ത് പതിനേഴുകാരിയുടെ ആത്മഹത്യ ; ആൺസുഹൃത്ത് അറസ്റ്റിൽ

ചടയമംഗലത്ത് പതിനേഴുകാരിയുടെ ആത്മഹത്യ ; ആൺസുഹൃത്ത് അറസ്റ്റിൽ 
കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരിയുടെ ആത്മഹത്യയിൽ പെൺകുട്ടിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25നാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. രണ്ടു വർഷത്തോളം ഇവർ പ്രണയിക്കുകയും വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും അഖിൽ പിന്മാറിയതിന്റെ  മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. മകളെ അഖിൽ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.  പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് അഖിലിനെ പല തവണ വിലക്കിയിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്.  ഇതെതുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും അമ്മ പരാതി നൽകിയിട്ടുണ്ട്.

Share this story