Times Kerala

 17 വർഷം കേരളത്തിൽ, ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ്; നേപ്പാൾ സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി

 
17 വർഷം കേരളത്തിൽ, ഒറ്റ മുറിയിൽ താമസം, എല്ലാ വിഷയങ്ങളിലും എ പ്ലസ്; നേപ്പാൾ സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി
 

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാള്‍ സ്വദേശിനിയായ വിനിതയെ അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ആര്‍ ബിന്ദു. വിനിതയുടെ നേട്ടം ഏറെ തിളക്കമാര്‍ന്നതാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

 ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംകര സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന ഏ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിൽ ആണ് വിനീതയുടെ പിതാവ് ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്. നേപ്പാളിൽ നിന്നുമെത്തി കഴിഞ്ഞ 17 വർഷമായി കേരളത്തിൽ താമസിക്കുകയാണിവർ.

 

മന്ത്രിയുടെ  ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിനിത എന്ന മിടുക്കിയെ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.കല്ലേറ്റുംകര ബി.വി.എം.എച്ച്. എസി ലെ വിദ്യാർത്ഥിനിയാണ്.വിനിതയുടെ ഈ നേട്ടം ഏറെ തിളക്കമാർന്നതാണ്.
വിനിത നേപ്പാളി കുട്ടിയാണ്. അച്ഛൻ,അമ്മ മൂന്ന് മക്കൾ എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം.
നേപ്പാളിൽ നിന്നുമെത്തി കഴിഞ്ഞ 17 വർഷമായി കേരളത്തിൽ താമസിക്കുകയാണിവർ.
ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംകര സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന ഏ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിൽ ആണ് വിനീതയുടെ പിതാവ് ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്. അമ്മ പൂജ.വിശാൽ (എട്ടാം ക്ലാസ് ), ജാനകി (നാലാം ക്ലാസ്സ്‌ ) ഇവരാണ് സഹോദരങ്ങൾ.കമ്പനിയോട് ചേർന്നുള്ള ഒറ്റ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം കഴിയുന്നത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് വിനീത. ഗൈഡ്സ് പ്രസ്ഥാനത്തിൽ രാജ്യപുരസ്കാരവും ഈ മിടുക്കി നേടിയിട്ടുണ്ട്.ഉപജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി സംഘനൃത്തത്തിൻ A ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
പരിമിതമായ ചുറ്റുപാടുകൾക്കിടയിലും
പഠനത്തിലും കലയിലും സാമൂഹ്യപ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഈ പെൺകരുത്തിന് ഇനിയും വിജയങ്ങൾ കൈവരിക്കാനാകട്ടെ….. ഉയരങ്ങൾ കീഴടക്കാനാകട്ടെ….
അഭിനന്ദനങ്ങൾ.

 

Related Topics

Share this story