ഇടുക്കിയിൽ 16കാരി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
Thu, 16 Mar 2023

ഇടുക്കി: കുമളിക്കു സമീപം 16 കാരി പ്രസവിച്ചു.ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്. പ്രസവ ശേഷമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.