കെഎസ്ആർടിസി ബസിൽ 16 വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം: വൃദ്ധൻ പിടിയിൽ
Jan 25, 2023, 06:26 IST

തൃശൂർ: കെഎസ്ആർടിസി ബസിൽ 16 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ ലാസറിനെയാണ് കുന്നംകുളം പോലീസ് അറസ്റ് ചെയ്തത്.. തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് വയോധികൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും കേസുണ്ട്.