Times Kerala

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് 

 
പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന്
പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നാണ് മല്ലപ്പള്ളി സ്വദേശി ആദിത്യനെ കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ് വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞത്. കുട്ടിയെയും കൊണ്ട് ഉടൻതന്നെ നാട്ടിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായത്. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുട്ടിയുടെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് കുട്ടി പോയത്.

Related Topics

Share this story