Times Kerala

 കൃഷിയും അനുബന്ധമേഖലയും വായ്പാ പദ്ധതികളില്‍ കാസർഗോഡ് ജില്ലയ്ക്ക് 139 ശതമാനം നേട്ടം

 
 കൃഷിയും അനുബന്ധമേഖലയും വായ്പാ പദ്ധതികളില്‍ കാസർഗോഡ് ജില്ലയ്ക്ക് 139 ശതമാനം നേട്ടം
 

കാസർഗോഡ്: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാതല ക്രഡിറ്റ് പ്ലാനില്‍ കൃഷിയും അനുബന്ധമേഖലയ്ക്കുമായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 139 ശതമാനം നേട്ടമുണ്ടായി. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 80 ശതമാനം നേട്ടമുണ്ടായി. മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 54 ശതമാനം നേട്ടമുണ്ടായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ക്രഡിറ്റ് പ്ലാനില്‍ കൃഷിയും അനുബന്ധമേഖലയ്ക്കുമായി 3,78,630 ലക്ഷം രൂപയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി 1,03,735ലക്ഷം രൂപയും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി 1,11,650 ലക്ഷം രൂപയുമാണ് വായ്പ നല്‍കാനായി ലക്ഷ്യം വെക്കുന്നത്.

ജില്ലാതല സെക്യൂരിറ്റി കമ്മിറ്റിയും ഇതോടൊപ്പം ചേര്‍ന്നു. ധനകാകര്യ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ ബോധവത്ക്കരണം നല്‍കണമെന്നും ഉപഭോക്താക്കള്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്നും ജില്ലാതല സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.

Related Topics

Share this story