Times Kerala

 തിരുവനന്തപുരം പുല്ലുവിളയിൽ പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

 
തിരുവനന്തപുരം പുല്ലുവിളയിൽ പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി
 

തിരുവനന്തപുരം കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. രജിൻ ഭിന്നശേഷിക്കാരൻ ആണ്. അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്.

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചെത്തിയില്ലെന്നാണ് പരാതി.  കുട്ടിയുടെ മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.
 

Related Topics

Share this story