Times Kerala

 കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച 10 വയസുകാരന് ദാരുണാന്ത്യം

 
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച 10 വയസുകാരന് ദാരുണാന്ത്യം
 കോട്ടയം: പാലാ കുടക്കച്ചിറയിൽ കളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കവേ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം.  വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജു (10) ആണ് മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.കിണറ്റിൽ വീണയുടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Topics

Share this story