Times Kerala

1000 പവനും 1.5 കോടിയുടെ കാറും തട്ടിയെടുത്തു; പ്രവാസിയുടെ 107 കോടി തട്ടി മരുമകന്‍

 
1000 പവനും 1.5 കോടിയുടെ കാറും തട്ടിയെടുത്തു; പ്രവാസിയുടെ 107 കോടി തട്ടി മരുമകന്‍
എറണാകുളം: ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന്‍ 107 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. മുഹമ്മദ് ഹാഫിസും സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവര്‍ക്കെതിരെ ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് പരാതി നല്‍കിയത്. 


അഞ്ച് വര്‍ഷം മുന്‍പാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസന്‍റെ മകള്‍ ഹാജിറയുടെ വിവാഹം നടന്നത്.  തന്‍റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടന്നുവെന്നും പിഴയടക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയ ശേഷം വ്യാജരഖകള്‍ നല്‍കി രണ്ടാമത്തെ തട്ടിപ്പ് നടത്തിയത്. രാജ്യാന്തര ഫുട്ട് വെയര്‍ ബ്രാന്‍ഡിന്‍റെ ഷോറൂം തുടങ്ങാനും കിഡ്സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ തട്ടിയത് 35 ലക്ഷം. മരുമകനും സുഹൃത്ത് അക്ഷയയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന്  ലാഹിര്‍ ഹസന്‍ അറിയുന്നത് ഏറെ വൈകി. 

വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവന്‍ സ്വര്‍ണവും വജ്രാഭാരണങ്ങളും ഒന്നരക്കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും ഇതിനിടയില്‍ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിന്‍റെ വ്യാപ്തി നൂറ് കോടിയിലേറെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

Related Topics

Share this story