Times Kerala

 ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങായി 10 കോടി രൂപ 

 
 ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങായി 10 കോടി രൂപ 
 തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു.  ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഉഇക്കാര്യംഅറിയിച്ചത് . ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുര്‍ക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.ലോകമനസ്സാക്ഷിയെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു.  

Related Topics

Share this story