Times Kerala

 വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ ക​ണ​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം

 
elephant
കോ​ത​മം​ഗ​ലം: കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും ക​ണ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര പ​ദ്ധ​തി​യി​ലെ സ​ഹാ​യ​മാ​യി 2023-24ൽ 9.21 ​കോ​ടി കേ​ര​ള​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ​യും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ​യും ചോ​ദ്യ​ത്തി​ന് വ​നം പ​രി​സ്ഥി​തി വ​കു​പ്പ് സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ർ ചൗ​ബേ ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​വു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെന്നും മ​ര​ണ​മോ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ 10 ല​ക്ഷ​വും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് ല​ക്ഷ​വും നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​യ്ക്കാ​യി 25000 രൂ​പ​യു​മാ​യി സ​ഹാ​യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story