Times Kerala

വിലക്കയറ്റത്തിൽ ജയിൽ വകുപ്പിനെയും ബാധിച്ചു; ജയിൽ ഭക്ഷണത്തിനും വില കൂട്ടി

 
വിലക്കയറ്റത്തിൽ ജയിൽ വകുപ്പിനെയും ബാധിച്ചു; ജയിൽ ഭക്ഷണത്തിനും വില കൂട്ടി

തിരുവനന്തപുരം: ജയിലുകളിൽ തയ്യാറാക്കി വിൽക്കുന്ന ഭക്ഷണ വിഭവങ്ങൾക്ക് വിലവർധിപ്പിച്ചു. 21 ഇനം വിഭവങ്ങളുടെ വില വർധിപ്പിച്ചു. മൂന്ന് രൂപമുതൽ 30 രൂപവരെയാണ് വില കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ച സ്ഥിതിയിലാണ് പുതിയ തീരുമാനം. വിലകൂട്ടി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഉത്തരവിട്ടു.

ചിക്കൻ കറിയുടെ 25 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തി. ചിക്കൻ ഫ്രൈ 10 രൂപ കൂട്ടി 45 രൂപയാക്കി. ഉച്ചയൂണിന് പുതുക്കിയ നിരക്ക് 50 രൂപയാണ്. ചില്ലി ചിക്കൻ- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിൾ കറി- 20 (15), ചിക്കൻ ബിരിയാണി- 70 (65), വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബൺ- 25 (20), കോക്കനട്ട് ബൺ- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊൺ- 50 (40), ബിരിയാണി റൈസ്- 40 (35) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില വർധനവില്ല.

Related Topics

Share this story