Times Kerala

ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ

 
വ്യാജ എല്‍എസ്ഡി കേസ്; ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ വ്യാജ വിവരം നല്‍കിയ ആളെ കണ്ടെത്തി; പ്രതി ചേർത്തു

തൃശൂര്‍: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടക്കിയ സംഭവത്തിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യവുമായി  തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി എക്സൈസ് കമ്മീഷണറുടെ വിശദീകരണം തേടി. തന്നെ എക്സൈസ് വ്യാജമായാണ് പ്രതിയാക്കിയതെന്നും വീട്ടമ്മയെ ലഹരി കേസിൽ കുടുക്കിയതിൽ തനിക്ക് പങ്കില്ലെന്നുമാണ് പ്രതിയുടെ ഹർജിയിലെ ആരോപണം.

എക്സൈസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടികാട്ടി നേരത്തെ നൽകിയ ഹർജിയൊടൊപ്പമാണ് പ്രതി പുതിയ അപേക്ഷ കൂടി സമർപ്പിച്ചത്. ഷീലസണ്ണിയുടെ ബന്ധുവായ യുവതിയുടെ സഹൃത്താണ് ചേർത്ത നാരായണ ദാസ്. ഇക്കഴിഞ്ഞ 31 നാണ് എക്സൈസ് ക്രൈം ബ്രാഞ്ച്  അസി. കമ്മീഷണർ ടിഎം മജു നാരായണദാസിനെ പ്രതി ചേർത്ത് റിപ്പോർട്ട് നൽകിയത്.  

Related Topics

Share this story