HomeKerala Assembly Election 2026ഏറ്റുമാനൂരിൽ UDF സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് NDA സ്ഥാനാർത്ഥി: അനുഗ്രഹം നൽകി...

ഏറ്റുമാനൂരിൽ UDF സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് NDA സ്ഥാനാർത്ഥി: അനുഗ്രഹം നൽകി നാട്ടകം സുരേഷ് | NDA

കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നത്.(NDA candidate touches UDF candidate’s feet in Ettumanoor for blessings)

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ ഓഫീസിലെത്തിയതായിരുന്നു ആതിര. ഈ സമയം പത്രിക സമർപ്പണം കഴിഞ്ഞ് ഓഫീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു നാട്ടകം സുരേഷ്. അദ്ദേഹത്തെ കണ്ടതും ആതിര അനുഗ്രഹം തേടി കാലുതൊട്ട് വന്ദിക്കുകയായിരുന്നു. ഒട്ടും മടിക്കാതെ കൈയുയർത്തി അനുഗ്രഹിച്ച നാട്ടകം സുരേഷ് ആതിരയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.

സാധാരണയായി സ്ഥാനാർത്ഥികൾ പരസ്പരം കാണുമ്പോൾ കൈകൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും പതിവാണ്. ഈ ഹൃദ്യമായ നിമിഷത്തിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

Clickable Info Box