HomeKerala Assembly Election 2026കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി;...

കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി; NDAയ്ക്കും നേട്ടം | Exit polls

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സൂചിപ്പിക്കുന്നു.(Kerala to UDF? Exit polls predict clean sweep, setback for LDF)

വിവിധ ഏജൻസികൾ പുറത്തുവിട്ട സീറ്റ് നിലയിൽ യു ഡി എഫിനാണ് മുന്നേറ്റം. യുഡിഎഫ് 90 മുതൽ 92 വരെ സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്നും എൽഡിഎഫ് 45-46 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പൊളിറ്റിക്കൽ ലാബ് സർവേ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് രണ്ട് സീറ്റുകളാണ് ഇവർ നൽകുന്നത്.

യുഡിഎഫ് 78 മുതൽ 90 വരെ സീറ്റുകൾ നേടുമ്പോൾ, എൽഡിഎഫിന് 49 മുതൽ 62 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്ന് ആക്‌സിസ് മൈ ഇന്ത്യ പറയുന്നു. എൻഡിഎ 0-3 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. യുഡിഎഫിന് 72 മുതൽ 84 വരെയും എൽഡിഎഫിന് 52 മുതൽ 61 വരെയും സീറ്റുകളാണ് ടൈംസ് നൗ ജെവിസി പ്രവചിക്കുന്നത്. എൻഡിഎ 3 മുതൽ 7 വരെ സീറ്റുകൾ നേടിയേക്കാം. യുഡിഎഫ് 70 മുതൽ 80 വരെയും എൽഡിഎഫ് 58 മുതൽ 68 വരെയും സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സിഎൻഎൻ ന്യൂസ് 18 വോട്ട് വൈബ് എൻഡിഎയ്ക്ക് നാല് സീറ്റുകൾ വരെ ലഭിക്കുമെന്ന് കരുതുന്നു.

യുഡിഎഫിന് 72 മുതൽ 80 വരെയും എൽഡിഎഫിന് 58 മുതൽ 64 വരെയും സീറ്റുകളാണ് ചാണക്യ സ്ട്രാറ്റജീസ് നൽകുന്നത്. എൻഡിഎയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ലഭിച്ചേക്കാം. യുഡിഎഫ് 75 മുതൽ 80 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫിന് 55 മുതൽ 65 വരെ സീറ്റുകളാണ് പീപ്പിൾസ് പൾസ് നൽകുന്നത്. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകൾ വരെ ലഭിച്ചേക്കാം.

യുഡിഎഫിന് 71 മുതൽ 79 വരെയും എൽഡിഎഫിന് 62 മുതൽ 69 വരെയും സീറ്റുകൾ ലഭിക്കുമെന്ന് പി മാർക്ക് പ്രവചിക്കുന്നു. എൻഡിഎയ്ക്ക് നാല് സീറ്റുകൾ വരെ ലഭിച്ചേക്കാം. യുഡിഎഫിന് 66 മുതൽ 76 വരെയും എൽഡിഎഫിന് 58 മുതൽ 68 വരെയും സീറ്റുകൾ പീപ്പിൾസ് ഇൻസൈറ്റ് പ്രവചിക്കുമ്പോൾ, എൻഡിഎ 10 മുതൽ 14 സീറ്റുകൾ വരെ നേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്നു.  യുഡിഎഫ് 70 മുതൽ 75 വരെയും എൽഡിഎഫ് 60 മുതൽ 65 വരെയും സീറ്റുകൾ നേടുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 3 മുതൽ 5 വരെ സീറ്റുകൾ ലഭിക്കാം. യുഡിഎഫ് 65 മുതൽ 80 വരെയും എൽഡിഎഫ് 55 മുതൽ 65 വരെയും സീറ്റുകൾ നേടുമെന്ന് ജേർണോ മിറർ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് അഞ്ച് സീറ്റുകൾ വരെയാണ് നൽകുന്നത്.

ഭൂരിഭാഗം സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ നൽകി ഭരണമാറ്റം പ്രവചിക്കുന്നുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും മിക്ക പ്രവചനങ്ങളും സൂചിപ്പിക്കുന്നു. അതേസമയം, എൻഡിഎ ഇത്തവണ നിയമസഭയിൽ നിർണ്ണായകമായ സാന്നിധ്യമാകുമെന്ന സൂചനയും ചില സർവേകൾ നൽകുന്നുണ്ട്. എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ചിത്രം വോട്ടെണ്ണൽ ദിനത്തിൽ മാത്രമേ വ്യക്തമാകൂ.

WhatsApp Channel Banner

Latest updates

മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതി...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ, മുംബൈയിൽ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി ( Riya Yadav Mumbai Protest). കനത്ത മഴയിൽ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിൻ്റെ അറസ്റ്റിലെ...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ സാങ്കേതിക പിഴവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. ഡോ. റാമിനെ വീണ്ടും...

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും...

‘വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്’; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന്...

കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി...

‘പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം, രാഹുൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ കേന്ദ്ര ഭരണകൂടം മടിക്കുകയാണെന്നും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....