കണ്ണൂർ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ സാങ്കേതിക പിഴവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.(Nithin Raj Death Case Court Warns Action Against DySP)
കോടതിയിൽ നേരിട്ട് ഹാജരായ ഡിവൈ.എസ്.പിയോട്, പ്രതിയെ അറസ്റ്റ് ചെയ്ത വേളയിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് സ്പെഷ്യൽ കോടതി ആരായുകയുണ്ടായി. അറസ്റ്റിനുള്ള കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മറുപടി.
ഡിവൈ.എസ്.പി നൽകിയ രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പുതിയ ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ റിപ്പോർട്ട് ഡോ. റാമിന്റെ ഭാര്യക്ക് കൈമാറിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
Story Summary
The Court warned that it might recommend departmental action against Crime Branch DySP over procedural violations in Dr. MK Ram’s arrest regarding BDS student Nithin Raj’s suicide. Appearing in court, the DySP claimed he had verbally informed the accused of the grounds of arrest, while the investigation team updated that a fresh written report was handed over to Dr. Ram’s wife.


