Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeNationalപാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം, കുടൽമാലകൾ പൊട്ടി പുറത്ത്...

പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം, കുടൽമാലകൾ പൊട്ടി പുറത്ത് കിടക്കുന്നു; രാജ്യത്തെ ഞെട്ടിച്ച തന്തൂരി കൊലക്കേസ് | Murder of Naina Sahni

🎙️ Latest Podcast

1995, ജൂലൈ ഡൽഹി കൊണാഡ്പ്ലേസ് പോലീസ് സ്റ്റേഷനിലെ മലയാളി കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ് (Abdul Nazeer Kunju) തന്റെ ഡ്യൂട്ടി അവസാനിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ മേലുദ്യോഗസ്ഥനിൽ നിന്നും ഒരു ആജ്ഞ ലഭിക്കുന്നു. ‘ഇന്ന് രാത്രി പെട്രോളിങ്ങിന് പോകാൻ ആളില്ല അതുകൊണ്ട് നസീർ കുഞ്ഞ് തന്നെ പോകേണ്ടിവരും’. അതോടെ മുഖത്ത് ഉണ്ടായിരുന്ന അവസാന പുഞ്ചിരിയും എവിടേക്ക് എന്ന് ഇല്ലാതെ മാഞ്ഞു. പതിയെ നസീർ കുഞ്ഞ് ഹോം ഗാർഡ് ചന്ദ്രപാലുമൊത്ത് പെട്രോളിങ്ങിന് ഇറങ്ങി. സമയം രാത്രി പതിനൊന്ന് മാണിയോട് അടുത്ത് കാണും, അശോക നഗറിലെ ഒരു ഹോട്ടലിന്റെ അടുക്കളയിൽ നിന്നും വലിയ തോത്തിൽ പുക പുറത്ത് പോകുന്നത് കുഞ്ഞിന്റെ ശ്രദ്ധയിൽപ്പെടുന്നു. ഏകദേശം 20 നിലകളോളം ഉള്ള ഹോട്ടലിൽ ഈ അസമയത്ത് എന്താകാം പുകയുന്നത് എന്ന സംശയത്തിൽ നസീർ കുഞ്ഞ് ആ ഹോട്ടലിലെ വാച്ച്മാനോട് കാര്യം തിരക്കുന്നു. പ്രതേകിച്ച് ഒന്നുമില്ല. പഴയ ഇലക്ഷൻ പോസ്റ്ററുകൾ കത്തിക്കുന്നതാണ് എന്ന മറുപടിയാണ് വാച്ച്മാൻ നൽകിയത്. അതോടെ നസീർ കുഞ്ഞും ചന്ദ്രപാലും ഹോട്ടലിൽ നിന്നും നടന്നു നീങ്ങുന്നു. (Murder of Naina Sahni)

ഹോട്ടലിൽ നിന്നും അല്പം മുന്നോട്ട് എത്തിയതേ ഉള്ളു. അപ്പോഴേക്കും ഹോട്ടലിന് തീ പിടിച്ചേ എന്ന ഉച്ചത്തിലുള്ള നിലവിളി ആ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹോട്ടലിലേക്ക് തിരിഞ്ഞു നോക്കിയ അവർ കാണുന്നത്, ഹോട്ടലിൽ നിന്നും ശക്തമായി തീയും പുകയും വരുന്നത് കാണുന്ന നസീർ കുഞ്ഞും ചന്ദ്രപാലും തിരികെ ഹോട്ടലിലേക്ക് ഓടിപ്പോകുന്നു. ഹോട്ടലിന്റെ മതിൽ ചാടി കടന്ന് അകത്തു കയറിയ ഇരുവരും കണ്ടത് തന്തൂരി അടുപ്പിന് അരികിൽ നിൽക്കുന്ന ഹോട്ടലിന്റെ മാനേജറായ കേശവ് കുമാറിനെയും, മറ്റൊരു വ്യക്തിയേയുമാണ്. ഇരുവരും കൈയിൽ പേപ്പറും തടി കഷണങ്ങളുമായി തന്തൂരി അടുപ്പിൽ എന്തോ കത്തിക്കുന്നുണ്ടായിരുന്നു.

‘എന്താണ് ഇവിടെ നടക്കുന്നത്? ഈ തീ ഹോട്ടലിന് ആപത്താണ്’ എന്ന് പോലീസുകാർ.

‘ഇത് പഴയ ഇലക്ഷൻ പോസ്റ്ററം ബാനറുകളും പേപ്പറുകളുമാണ്, ഭയപ്പെടുവാൻ ഒന്നുമില്ല’ എന്നായിരുന്നു കേശവിന്റെ മറുപടി.

അപ്പോഴാണ് നസീർ കുഞ്ഞ് അയാളെ ശ്രദ്ധിക്കുന്നത്, കേശവന് ഒപ്പം ആ തന്തൂരി അടുപ്പിന് സമീപം ഉണ്ടായിരുന്നത് ഡൽഹി യൂത്ത് കോൺഗ്രസിന്റെ മുൻ പ്രസിഡന്റായിരുന്ന സുശീൽ ശർമയാണ് (Sushil Sharma) എന്ന്. എന്നാൽ തന്തൂരി അടുപ്പിൽ നിന്നും അസഹനീയമായ ദുർഗന്ധം ശക്തമായി വമിച്ചു കൊണ്ടിരുന്നു. അത് പേപ്പർ കത്തുന്നത് അല്ല എന്ന് നസീർ കുഞ്ഞിന് മനസിലായി. അഗ്നിജ്വാലകള്ക്കിടയില് മിന്നായം പോലെ എന്തോ ഒന്ന് നസീർ കുഞ്ഞിന്റെ കണ്ണിൽ തടഞ്ഞു. കൈയിൽ കിട്ടിയ ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ട് ആ തന്തൂരി അടുപ്പിലേക്ക് ഒഴിക്കുന്നു. ആ അടുപ്പിനുള്ളിൽ കണ്ട കാഴ്ച ആ രണ്ടു പോലീസുകർക്കും വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. പാതി വെന്ത മനുഷ്യ ശരീരം, ആ ശരീരത്തിൽ നിന്നും കുടൽമാലകൾ പൊട്ടി പുറത്ത് കിടക്കുന്നു. പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം. അതോടെ തന്തൂരി അടുപ്പിൽ വെന്തുരുകിയത് പേപ്പറുകൾ അല്ല മറിച്ച് ഒരു സ്ത്രീയാണ് എന്ന് ഉറപ്പായി.

പിടിക്കപ്പെട്ടു എന്ന് ഉറപ്പായതും അവിടെ നിന്നും ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച കേശവിനെ പിടികൂടിയ ശേഷം ഭഗിയ റെസ്റ്റോറന്റിൻ്റെ തന്തൂരി അടുപ്പിൽ വെന്ത സ്ത്രീശരീരത്തെ കുറിച്ച് നസീർ കുഞ്ഞ് വയർലെസിലൂടെ വിവരം അറിയിക്കുന്നു. നിമിഷ നേരത്തിനുള്ളിൽ സംഭവ സ്ഥലത്ത് പോലീസ് എത്തിച്ചേരുന്നു. തന്തൂരി അടുപ്പിൽ നിന്നും പാതിയോളം കത്തിയമർന്ന സ്ത്രീശരീരം പുറത്ത് എടുക്കുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ആ സ്ത്രീക്ക് 30 വയസ്സോളം ഉണ്ടെന്ന് വ്യക്തമായി. ആ സ്ത്രീ ആരാണ് ? അവർക്ക് എന്താണ് സംഭവിച്ചത് ? എന്നീ ചോദ്യങ്ങൾ കേശവിനോട് ചോദിച്ചുവെങ്കിലും അയാളിൽ നിന്നും പ്രതേകിച്ച് യാതൊരു പ്രതികരണവും ഉണ്ടായില്ല. ആരെയോ സംരക്ഷിക്കുവാൻ വേണ്ടിയാണ് അയാൾ വായ് മുടികെട്ടിയത് എന്ന് മനസിലാകുവാൻ പോലീസിന് അധിക നേരം വേണ്ടി വന്നില്ല. അതോടെ അന്വേഷണം കേശവിനോടൊപ്പം ഉണ്ടായിരുന്ന സുശിൽ ശർമയിലേക്ക് നീങ്ങി. എന്നാൽ സംഭവ സ്ഥലത്ത് നിന്നും സുശീൽ ശർമ രക്ഷപ്പെട്ടിരുന്നു.

തുടർന്ന് ഹോട്ടലിൽ അന്നേ ദിവസം ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്യുന്നു. അങ്ങനെ വളരെ സുപ്രധാനമായ ഒരു വിവരം സെക്യൂരിറ്റി ജീവനക്കാരൻ നൽകുന്നു. അന്ന് രാത്രി പത്തുമണി കഴിഞ്ഞു കാണും, സുശീൽ തന്റെ കാറിൽ നിന്നും എന്തോ ഭാരമുള്ള വസ്തു കേശവിന്റെ സഹായത്തോടെ ഹോട്ടലിലേക്ക് കൊണ്ടുവന്നു. എന്നാൽ സുശീൽ എത്തിയത്തിന് തൊട്ടു പിന്നാലെ ഹോട്ടലിൽ ഉണ്ടായിരുന്ന ജോലിക്കാരെയെല്ലാം പറഞ്ഞു വിട്ടിരുന്നു. ജോലിക്കാർ എല്ലാവരും ഹോട്ടലിൽ നിന്നും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇരുവരും ചേർന്ന് വിറകുകളും ഇലക്ഷൻ പോസ്റ്ററുകളും ഉപയോഗിച്ച് തന്തൂരി അടുപ്പ് കത്തിച്ചത്.
സുശിലിനെ കണ്ടെത്തുവാൻ പോലീസ് ശ്രമിച്ചുവെങ്കിലും അയാളെ കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിക്കുന്നില്ല. ആദ്യമൊന്നും കേശവ് പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഇനി രക്ഷയില്ല എന്ന് മനസിലാക്കിയ കേശവ് തന്തൂരി കൊലപാതകതെ (Tandoor murder case) കുറിച്ച് ഓരോന്നായി വെളിപ്പെടുത്തുവാൻ തുടങ്ങി. കൊല്ലപ്പെട്ടത് നൈന സാഹ്നി (Naina Sahni), കൊലപ്പെടുത്തിയത് നൈനയുടെ ഭർത്താവ് സുശിൽ ശർമ.

ആരായിരുന്നു നൈനയും സുശീലും

യൂത്ത് കോൺഗ്രസിന്റെ ഡൽഹി മുൻ പ്രസിഡന്റ്, നല്ലൊരു നേതാവ്. ഇതായിരുന്നു ജനങ്ങൾക്ക് മുൻപിൽ സുശീൽ. ഭാര്യ നൈനയും കോൺഗ്രസ് പ്രവർത്തകയായിരുന്നു. നൈന സുശീലുമായി വിവാഹിതയാകുന്നതിന് മുൻപ്, കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തന കാലത്ത് സഹപ്രവർത്തകനായ മത്ലൂബ് കരീമുമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെടുന്നവർ ആയതു കൊണ്ട് തന്നെ ഇരുവർക്കും ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് നല്ല ബോധ്യമായുണ്ടായിരുന്നു. അതോടെ നൈനയും കരീമും വേർപിരിയുന്നു. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെ തുടർന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് സുശീൽ നൈനയോട് പ്രണയാഭ്യര്ഥന നടത്തുന്നത്. നിരന്തരം അയാൾ നൈനയോട് തന്റെ ഇഷ്ട്ടം തുറന്നു പറയുന്നു. ഒടുവിൽ നൈന സുശീലുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു. തുടർന്ന് 1993 ൽ ഇരുവരും വിവാഹിതരായി. എന്നാൽ ഈ വിവാഹം അതിവരഹസ്യമായിരുന്നു. താൻ ആഗ്രഹിക്കുന്ന ഉയരത്തിൽ എത്തുന്നത് വരെ വിവാഹത്തെ പറ്റി ആരോടും പറയരുത്ത് എന്ന് ആവശ്യപ്പെട്ടതും സുശീൽ തന്നെയായിരുന്നു.

അത്ര സുഖകരമായിരുന്നില്ല ഇരുവരുടെയും ദാമ്പത്യ ജീവിതം. അധികം വൈകാതെ ഒന്നിന് പിറകെ ഒന്നായി ആ കുടുംബത്തെ തേടി പ്രശ്നങ്ങൾ എത്തി. ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളെ പോലെയും ഇവർക്കിടയിലും വില്ലൻ സംശയ രോഗം തന്നെയായിരുന്നു. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള പെൺകുട്ടിയായിരുന്നു നൈന. എന്നാൽ അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും എതിരായിരുന്നു സുശീൽ. പലപ്പോഴും ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയിൽ സുശീൽ നൈനയെ പൊതിരെ തല്ലുമായിരുന്നു. ഒരിക്കൽ അയാൾ അവൾക്ക് നേരെ തോക്ക് ചുണ്ടിയതായും പറയപ്പെടുന്നു. പുറംലോകത്തിന് അയാൾ നല്ലൊരു നേതാവ്, രഹസ്യ ദാമ്പത്യ ജീവിതത്തിൽ ഒരു മൃഗവും. ശാരീരിക അതിക്രമങ്ങൾ സഹിക്കവയ്യാതെ നൈന ഓസ്ട്രേലിയയിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. സുശീലിനോടും ഈ കാര്യം ധരിപ്പിക്കുന്നു. എന്നാൽ നൈനയുടെ അപ്രതീക്ഷിതമായ ഈ നീക്കം അയാളിൽ സംശയത്തിന്റെ വിത്തുക്കൾ പാകി. ഒരുപക്ഷെ നൈനയ്ക്ക് ഇപ്പോഴും കരീമുമായി ബന്ധം ഉണ്ടെന്ന് അയാൾ വിശ്വസിച്ചു.

1995, ജൂലൈ 2, അന്ന് രാത്രി വീട്ടിൽ എത്തിയ സുശീൽ കാണുന്നത് ആരുമായോ ഫോണിൽ സംസാരിക്കുന്ന നൈനയെയാണ്. സുശീലിനെ കണ്ടത്തും നൈന ആ കോൾ കട്ട് ചെയ്തു. സംശയം തോന്നി സുശീൽ ആ നമ്പറിലേക്ക് തിരികെ വിളിക്കുന്നു. അങ്ങേയറ്റത് കോൾ എടുത്തത് കരീമായിരുന്നു. അതോടെ സുശീലിന്റെ സമനില തെറ്റി. ഒന്നും രണ്ടു പറഞ്ഞു സുശീലും നൈനയും വഴക്കയി. ദേഷ്യം അടക്കാൻ കഴിയാതെ അയാൾ കൈയിൽ കരുതിയ തോക്ക് കൊണ്ട് നൈനക്ക് നേരെ വെടിയുതിർക്കുന്നു. നൈനയുടെ തൊണ്ട തുളച്ചു കയറി ആദ്യ വേണ്ടിയുണ്ട. അടുത്ത് തലയിലും. അങ്ങനെ മൂന്ന് തവണ നൈനയ്ക്ക് വെടിയേൽക്കുന്നു. വെടിയേറ്റ് നൈന കിടക്കയിലേക്ക് വീണപ്പോളാണ് താൻ എന്താണ് ചെയ്തത് എന്ന് സുശീലിന് മനസിലാകുന്നത്. അതോടെ എന്ത് ചെയ്യണമെന്ന് ഓർത്ത് വലഞ്ഞ സുശീൽ നൈനയുടെ ശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒരു കവറിനുള്ളിൽ കെട്ടി വീടിന് പുറത്തേക്ക് കൊണ്ടുവരുന്നു. ശേഷം അയാളുടെ കാറിനുള്ളിൽ നൈനയുടെ ശരീരം എടുത്ത് വയ്ക്കുന്നു. എത്രയും വേഗം നൈനയുടെ ശരീരം മറവ് ചെയ്യണമെന്ന ചിന്ത മാത്രമാണ് അയാളിൽ ഉണ്ടായിരുന്നത്. എന്ത് ചെയ്യണം എന്ന് അറിയാതെ അയാൾ ആ കാറിൽ നഗരം ചുറ്റി. ഒടുവിൽ മുൻപിൽ തെളിഞ്ഞു വന്നത് ഭഗിയ ഹോട്ടലായിരുന്നു.

ഭഗിയയുടെ പാർട്ണറായിരുന്നു സുശീല്, അത് കൂടാതെ ഹോട്ടൽ മാനേജർ കേശവ് ഉറ്റസുഹൃത്തും. രാത്രി പത്ത് മണിയോടെ സുശീൽ ഹോട്ടലിൽ എത്തി. കേശവുമായി ചേർന്ന് തന്തൂരി അടുപ്പിൽ നൈനയ്ക്കായി ചിതയൊരുക്കി. തന്തൂരി അടുപ്പിൽ നിന്നും തീയാളി കത്തിയതോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. നൈനയുടെ പാതിയോളം വെന്ത ശവശരീരം തിരിച്ചറിയുന്നത് കരീമായിരുന്നു. പൊള്ളലേറ്റും രക്തം വാർന്നതുമാണ് നൈനയുടെ മരണകാരണം എന്നായിരുന്നു ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നിരുന്നാലും, തുടർന്ന് നടത്തിയ പരിശോധനയിലാണ് നൈനയ്ക്ക് വെടിയേറ്റ് വിവരം പുറത്ത് വരുന്നത്.
കൊലപാതകം നടന്ന് ഏതാണ്ട് രണ്ട് കാഴ്ചയ്ക്ക് ശേഷമാണ് സുശീൽ കിഴടങ്ങുന്നത്. തനിക്ക് നൈനയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും, താൻ ഒരു തീര്ഥാടനത്തിലായിരുന്നു എന്നും അയാൾ പോലീസിനോട് പറയുന്നു. എന്നാൽ സുശീലിന്റെ വാദങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾ പതറുന്നു. നൈനയുടെ കൊലപാതകത്തിൽ സുശീൽ കുറ്റക്കാരനാണ് എന്ന് തെളിയുന്നു. തുടർന്ന്, 1996 നവംബർ ഏഴിന് സുശീലിനെ ഡൽഹിയിലെ ട്രയൽ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നു. എന്നാൽ 2003 ൽ ഈ കോടതി വിധിക്ക് എതിരെ സുശീൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി വധ ശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് സുപ്രീം കോടതി 2007ൽ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. 2018 ഡിസംബർ 22ന്, ഇരുപത്തി മൂന്ന് വർഷത്തെ ജയിൽശിക്ഷയ്ക്ക് ശേഷം സുശിൽ ശർമ ജയിൽ മോചിതനായി.

തന്തൂരി അടുപ്പിൽ കത്തി അമർന്ന നൈനയുടെ കൊലപാതകം ഡൽഹിയെ തന്നെ ഞെട്ടലിൽ ആഴ്ത്തിയിരുന്നു. അന്ന് പല വാദ പ്രതിവാദങ്ങൾക്കും ചൂട് പിടിച്ച രാഷ്ട്രീയ ചർച്ചൾക്കും നൈനയുടെ കൊലപതാകം വഴിവച്ചിരുന്നു. ഒരു പക്ഷെ കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ് ആ തന്തൂരി അടുപ്പിൽ എരിയുന്ന തീനാളങ്ങൾ കണ്ടില്ല എന്ന് നടിച്ചിരിന്നുവെങ്കിൽ നൈന ഇന്നും ഒരു കെട്ടുകഥയായി തുടർന്നേനെ.

Summary: Naina Sahni was murdered in 1995 by her husband, Sushil Sharma, who suspected her of having an affair. After shooting her, Sharma attempted to dispose of her body by burning it in a restaurant’s tandoor oven, leading to the infamous “Tandoor Murder” label. Though initially sentenced to death, Sharma’s sentence was later commuted to life imprisonment, and he was eventually released in 2018.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.