HomeKerala Assembly Election 2026കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരും അവസാനമില്ലാത്ത ഫ്ലക്സ് യുദ്ധവും | Kerala Chief...

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരും അവസാനമില്ലാത്ത ഫ്ലക്സ് യുദ്ധവും | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക ചുവടുവയ്പ്പ് നടത്തും. മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും.(Kerala Chief Minister Selection, High Command To Receive Report Amid Intense Group War)

63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. എന്നാൽ 20-ലധികം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ പട നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഉറച്ചുനിൽക്കുന്നത് സതീശൻ പക്ഷത്തിന് വലിയ ആശ്വാസമാണ്. എംഎൽഎമാരുടെ എണ്ണത്തിനപ്പുറം ജനവികാരവും മുന്നണി മര്യാദകളും ഹൈക്കമാൻഡ് പരിഗണിക്കണമെന്നാണ് ഇവരുടെ വാദം.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനായി ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന വാചകങ്ങളുമായാണ് പ്രവർത്തകർ രംഗത്തുള്ളത്. അതേസമയം, കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ.സി. വേണുഗോപാലിനായി സ്ഥാപിച്ച ഫ്ലക്സിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.  സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിച്ച് രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികളും രംഗത്തുണ്ട്. ഹൈക്കമാൻഡ് റിപ്പോർട്ട് പരിശോധിച്ച ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

Story Summary

The race for the Kerala Chief Minister’s post intensifies as AICC observers prepare to submit their report to the High Command today. While KC Venugopal’s camp claims majority support from MLAs, VD Satheesan’s supporters have hit the streets with massive demonstrations and posters, backed by strong support from UDF allies.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ്...

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം...

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല...

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba...

ഗാസിയാബാദിൽ ലേഡി സൈക്യാട്രിസ്റ്റ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു:...

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് രാജ് നഗർ എക്സ്റ്റൻഷനിലുള്ള ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് 40 വയസ്സുകാരിയായ ലേഡി സൈക്യാട്രിസ്റ്റ് മരിച്ചു. ഓഫീസർ സിറ്റി-2 സൊസൈറ്റിയിൽ താമസിച്ചിരുന്ന ഡോ. ഹേമിക അഗർവാൾ ആണ്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....