HomeKerala Assembly Election 2026പത്തനാപുരത്ത് KB ഗണേഷ് കുമാർ തകർന്നടിഞ്ഞു: പായസം വിളമ്പിയും മധുരം നൽകിയും...

പത്തനാപുരത്ത് KB ഗണേഷ് കുമാർ തകർന്നടിഞ്ഞു: പായസം വിളമ്പിയും മധുരം നൽകിയും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ | Driving School Owners

തിരുവനന്തപുരം: പത്തനാപുരം നിയോജക മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ട വാർത്ത പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ഉടമകളുടെ നേതൃത്വത്തിൽ വേറിട്ട ആഘോഷം നടന്നത്. പായസം വെച്ചും ബോളി വിതരണം ചെയ്തുമാണ് അവർ ഗണേഷ് കുമാറിന്റെ പരാജയത്തിലുള്ള സന്തോഷം പങ്കുവെച്ചത്.(Driving School Owners Celebrate KB Ganesh Kumar Election Defeat 2026)

ഗതാഗത മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുന്നതായിരുന്നു എന്ന് ഉടമകൾ ആരോപിക്കുന്നു. സാധാരണക്കാരായ ഉടമകളുടെ സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യമെന്ന് അവർ പരാതിപ്പെട്ടു.

തങ്ങളുടെ കീഴിൽ പഠിക്കുന്നവരുടെ വിജയശതമാനം കുറയ്ക്കുമ്പോൾ, മന്ത്രിക്ക് താല്പര്യമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേരെ പാസാക്കുന്നുവെന്ന ഗുരുതര ആരോപണവും ഇവർ ഉയർത്തി. ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്ന് പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും ഉടമകളിൽ നിന്ന് പണം പിരിക്കേണ്ടി വരുന്നുവെന്നും അവർ പറഞ്ഞു.

Story Summary

Driving school owners and employees celebrated the election defeat of Transport Minister KB Ganesh Kumar in Pathanapuram by distributing payasam and bursting crackers at Muttathara test ground. They alleged that the minister’s policies were aimed at destroying small-scale driving schools and that he refused to address their grievances.

WhatsApp Channel Banner

Latest updates

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

ഇൻഡിഗോ തലപ്പത്ത് വൻ മാറ്റം: CEO ആയി വ്യോമയാന...

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏവിയേഷൻ രംഗത്തെ പ്രമുഖൻ വില്ലി വാൽഷ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന...

അസമിൽ പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാർ...

ഹൈലാകണ്ടി: സമിലെ ഹൈലാകണ്ടി ജില്ലയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിലെ വിരുന്നു കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് (Hailakandi Rape Murder)....

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ആറന്മുള, റാന്നി മേഖലയിൽ കനത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ടയിലെ ആറന്മുള മേഖലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. റാന്നിയിൽ നിന്നുള്ള പ്രളയജലം കൂടി ഒഴുകിയെത്തിയതോടെ താഴ്ന്ന പ്രദേശങ്ങൾ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...