HomeKerala Assembly Election 2026മാത്യു കുഴൽനാടൻ്റെ പ്രചാരണ ബോർഡടക്കം നശിപ്പിച്ചു: മൂവാറ്റുപുഴയിലും പുനലൂരിലും പരാതി |...

മാത്യു കുഴൽനാടൻ്റെ പ്രചാരണ ബോർഡടക്കം നശിപ്പിച്ചു: മൂവാറ്റുപുഴയിലും പുനലൂരിലും പരാതി | Assembly election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മൂവാറ്റുപുഴയിലും പുനലൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. (Assembly election, Mathew Kuzhalnadan’s campaign board was destroyed)

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് തകർത്തത്. യുഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്ന് കൂത്താട്ടുകുളം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം, കൊല്ലം പുനലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ നൗഷാദ് യൂനുസിന്റെ ചുവരെഴുത്തിന് നേരെയും ആക്രമണമുണ്ടായി.

ചുവരെഴുത്തിൽ അജ്ഞാതർ കരിഓയിലാണ് ഒഴിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നത് മണ്ഡലങ്ങളിൽ രാഷ്ട്രീയ ചർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.