Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Assembly election

നേമത്ത് പ്രവചനാതീത പോരാട്ടം: പ്രതീക്ഷയുമായി മുന്നണികൾ; അവസാന നിമിഷം വരെ സസ്പെൻസ് | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കടുത്ത ആത്മവിശ്വാസത്തിലും അതേസമയം നേരിയ ആശങ്കയിലുമാണ് മുന്നണികൾ. നേമത്ത് ഇക്കുറി കടുത്ത മത്സരമാണ് നടന്നതെന്ന കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ഒരേ അഭിപ്രായമാണുള്ളത്.(Unpredictable fight in Nemom, Suspense till the last moment on...

‘ഒറ്റുകാരനായി പിണറായി അറിയപ്പെടും, ഈ തിരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് AN ഷംസീർ’: PV അൻവർ | Assembly election

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...

‘പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ല’: എളമരം കരീം | Assembly election

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എളമരം കരീം. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 90-ലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മുന്നണിയുടെ പ്രകടനം മികച്ചതാകുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(There is no concern about winning in Perambra, Elamaram...

കോഴിക്കോട് 4 സീറ്റുകളിൽ വിജയം ലഭിക്കും, പാലക്കാട് 10 സീറ്റുകളിലും വിജയപ്രതീക്ഷ: ആത്മവിശ്വാസത്തിൽ CPM | Assembly election

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ താഴെത്തട്ടിൽ നിന്നുള്ള കണക്കുകൾ വിശകലനം ചെയ്ത് സി‌പി‌എം ജില്ലാ കമ്മിറ്റികൾ. കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ ആശങ്ക നിലനിൽക്കുമ്പോൾ, പാലക്കാട് വലിയ ആത്മവിശ്വാസമാണ് പാർട്ടി പ്രകടിപ്പിക്കുന്നത്.(Will win in 4 seats in Kozhikode, CPM with confidence in Assembly election ) കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ...

‘സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: TP രാമകൃഷ്ണൻ | Assembly election

കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There will be continuation of power in the state, says TP Ramakrishnan on Assembly election ) കിഫ്ബി...

ആവേശക്കടലായി കേരളം: 60% കടന്ന് പോളിംഗ്, ഇതുവരെ 62.71%, 90% കടന്നേക്കുമെന്ന് CEO രത്തൻ U ഖേൽക്കർ | Assembly election

തിരുവനന്തപുരം: പോരാട്ടത്തിൽ ആവേശകരമായ മുന്നേറ്റം തുടർന്ന് കേരളം. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 62.71% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. ഉച്ചയ്ക്ക് മുൻപ് തന്നെ 40 ശതമാനം കടന്ന പോളിങ്, വൈകുന്നേരമാകുമ്പോഴേക്കും റെക്കോർഡ് നിലയിലേക്ക് എത്തുമെന്നാണ് സൂചന. ശതമാനം 90 കടന്നേക്കുമെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ...

‘ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു, മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ തർക്കം ഉണ്ടാകില്ല’: ശശി തരൂർ | Assembly election

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ശശി തരൂർ എംപി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(People want a change, Shashi Tharoor about Assembly election ) സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്....

‘പ്രവചനത്തിനില്ല’: വോട്ട് രേഖപ്പെടുത്തി നടൻ ജഗദീഷ് | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി എന്താകുമെന്ന് മുൻകൂട്ടി പ്രവചിക്കാനില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(No predictions, Actor Jagadish casts his vote on Assembly election ) ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിപയും പ്രളയവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ട...

‘എല്ലാവരും വോട്ട് ചെയ്യണം’: വോട്ട് രേഖപ്പെടുത്തി ഗവർണ്ണർ | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Everyone should vote, Governor casts his vote on Assembly election ) കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചത് വലിയ...

‘തൃത്താല കംഫർട്ടബിൾ ആയി ജയിക്കും’: MB രാജേഷ് | Assembly election

പാലക്കാട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും എം.ബി. രാജേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will win Thrithala comfortably, says MB Rajesh on Assembly election ) തൃത്താല...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img