കുമ്പള മുരളി വധക്കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്
Sep 12, 2020, 11:58 IST
കാസര്‍കോട്: കുമ്പളയില്‍ മുരളി എന്ന സി.പി.എം. പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ ശരത് രാജിന് ജീവപര്യന്തം തടവുശിക്ഷ. അതേസമയം,കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് ബി.ജെ.പി. പ്രവര്‍ത്തകരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കുമ്പള ശാന്തിപ്പള്ളം സ്വദേശി പി.മുരളിയെയാണ് 2014 ഒക്ടോര്‍ 27ന് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. പ്രതി ശരത് രാജിന് രണ്ടു ലക്ഷം രൂപ പിഴയും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം