Times Kerala

‘രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം; ഭരണഘടന പദവിയിലുള്ളവർ കെട്ടുകഥകൾ പ്രചരിപ്പിക്കാൻ നേതൃത്വം കൊടുക്കുന്നു; മുഖ്യമന്ത്രി

 
മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്തെ സാഹചര്യം വലിയ അപകടകരമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശാസ്ത്ര ബോധത്തെയും യുക്തിചിന്തയെയും ഇല്ലാതാക്കി കൊണ്ട് മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് പ്രോത്സാഹനമില്ല. ഇതിന് പകരം മറ്റ് വിദ്വേഷകാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Related Topics

Share this story