Times Kerala

കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ 

 
യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ
കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സൊസൈറ്റി സെക്രട്ടറി രതീശൻ്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. നെല്ലിക്കാട് സ്വദേശി അനിൽകുമാർ, പറക്കാളി സ്വദേശി ഗഫൂർ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബഷീർ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമാണ്. 44 ലക്ഷം രൂപ ബഷീറിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തി.

Related Topics

Share this story