Times Kerala

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: അന്വേഷണം വ്യാപിക്കുന്നത് വൻ തട്ടിപ്പ് സംഘത്തിലേക്ക്

 
കാ​റ​ഡു​ക്ക സ​ഹ​ക​ര​ണ സൊ​സൈ​റ്റി ത​ട്ടി​പ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വൻ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് വ്യക്തികളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം തട്ടിയെടുക്കുന്നത് വിദേശത്ത് നിന്ന് വലിയ ഫണ്ട് വരാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. സംഘത്തില്‍ വിദേശത്ത് താമസിക്കുന്നവരും തമിഴ്നാട് സ്വദേശികളുമുണ്ട്. 

കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ റിമാൻഡിൽ ഉള്ള പ്രധാന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഉൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. 

Related Topics

Share this story