Times Kerala

മനുഷ്യത്വ മുഖമുള്ള വികസനം സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി കെ. രാജന്‍

 
മനുഷ്യത്വ മുഖമുള്ള വികസനം സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി കെ. രാജന്‍

സംസ്ഥാനത്തിന്റെ മനുഷ്യത്വ മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന റവന്യു ഭവന നിര്‍മാണ് വകുപ്പു മന്ത്രി കെ. രാജന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി തയ്യാറെടുപ്പിച്ച് മുന്നോട്ടു പോവുയാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. കാസര്‍കോ‍ട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മേഖലയിലും വികസനം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി വിവിധ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. അതിനിടയില്‍ വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സമയമില്ല. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. 2025 നവംബര്‍ ഒന്നോടെ ഒരു അതിദരിദ്ര കുടുംബം പോലുമില്ലാത്ത സംസ്ഥാനമായി കേരളം മാറും. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മൂന്നു ലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാറിനായി.

ജനങ്ങളെ കേള്‍ക്കാന്‍ മന്ത്രിസഭയാകെ എത്തിച്ചേരുന്ന നവകേരള സദസ്സ് കേരളത്തില്‍ പുതുചരിത്രം സൃഷ്ടിക്കും. സംസ്ഥാന വികസനത്തിന് തടയിടാന്‍ പല മാര്‍ഗങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. 

Related Topics

Share this story