Times Kerala

മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെ, ശിവപ്രസാദും ആര്യയും അഗ്നിനാളത്താല്‍ ജീവനൊടുക്കിയത് പ്രണയം വിവാഹത്തില്‍ കലാശിക്കും മുമ്ബ്

 
മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെ, ശിവപ്രസാദും ആര്യയും അഗ്നിനാളത്താല്‍ ജീവനൊടുക്കിയത് പ്രണയം വിവാഹത്തില്‍ കലാശിക്കും മുമ്ബ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകകെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്​ സ്റ്റാൻഡിന്​ സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ. ശിവപ്രസാദ് (28), പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി ഏഴിലോട് പുറച്ചേരിയിലെ എം. ആര്യ (21) എന്നിവരാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.പ്രണയം വിവാഹത്തില്‍ കലാശിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന സൂചനകളെങ്കിലും യുവതിയെ ബലമായി തീകൊളുത്തിയതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പയ്യന്നൂരിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് പോകാതെ അവധിയിലായിരുന്നു. വെള്ളിയാഴ്ച ഹിന്ദി പരീക്ഷയ്ക്കിടയില്‍ ശനിയാഴ്ച മൂന്നരയോടെയാണ് യുവതി വാടക വീട്ടിലെത്തിയത്. മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹം ഉറപ്പിച്ചതായി പറയുന്നു. ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാൽ സാധിച്ചിരുന്നില്ല.

Related Topics

Share this story