കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കവേ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു
Feb 25, 2021, 15:24 IST
കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശേരിയില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയിഞ്ചിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന് നിഷാദിനാണ് വെട്ടേറ്റത്.ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതിയായ ചെറുകുന്ന് യോഗശാല സ്വദേശി ഷബീര്‍ പോലീസ് പിടിയിയിലായിട്ടുണ്ട്.