അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Jul 23, 2021, 12:18 IST
കണ്ണൂര്‍: അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഹനാപകടത്തില്‍ മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.