Times Kerala

 പി എം കിസാന്‍ പദ്ധതി: മെയ് 31ന് മുമ്പായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

 
ആധാർ പുതുക്കൽ നിർബന്ധമല്ല;കേന്ദ്രത്തിന്റെ വിശദീകരണം
കണ്ണൂർ: പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ് 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ നടക്കും. കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റോഫീസില്‍ എത്തണം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ വൈ സി നിര്‍ബന്ധമാക്കിയതിനാല്‍ ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവ കേന്ദ്രങ്ങള്‍ വഴിയോ കേന്ദ്ര സര്‍ക്കാറിന്റെ ആൻഡ്രോയിഡ്  ആപ്ലിക്കേഷന്‍ വഴിയോ ഇ-കെ വൈ സി പൂര്‍ത്തിയാക്കണം. മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് നടക്കുന്നുണ്ട്. കൂടാതെ റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലിലുള്ള പി എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/ പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തരമായി ചേര്‍ക്കണം. ReLIS പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഇല്ലാത്തവര്‍, നല്‍കാന്‍ സാധിക്കാത്തവര്‍, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ 2018- 19 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: ടോള്‍ഫ്രീ 1800 425 1661, 0471 2304022, 2964022.

Related Topics

Share this story