Times Kerala

കൊട്ടിയൂരില്‍ പിടികൂടിയ കടുവയെ ആറളത്ത് തുറന്ന് വിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

 
 വ­​യ­​നാ­​ട്ടി​ല്‍ ഇ­​റ​ങ്ങി­​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി​ല്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ആരോഗ്യപരിശോധനയ്ക്ക്കായി അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കും. കടുവ ആരോഗ്യവാനാണ് എന്ന് ബോധ്യപ്പെട്ടാൽ ആറളത്ത് തന്നെ തുറന്ന് വിടുമെന്ന് കണ്ണൂർ ഡിഎഫ്ഒ കാർത്തിക് വ്യക്തമാക്കി. നിലവിൽ കടുവ പൂർണ ആരോഗ്യവാനാണ്. ഒരു തവണ കൂടി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തുടർ നടപടിയെടുക്കുക. എന്നാൽ കടുവയെ ആറളം വന്യജീവി സങ്കേതത്തിൽ തുറന്നു വിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.

കടുവയെ ആറളത്ത് തുറന്ന് വിടാൻ അനുവദിക്കില്ലെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വ്യക്തമാക്കി. നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടയുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കടുവയെ എവിടെയാണ് തുറന്നു വിടുന്നതെന്ന് അറിയിക്കണമെന്ന് നാട്ടുകാർ വ്യക്തമാക്കി. പ്രതിഷേധക്കാരെ മാറ്റി കടുവയെ കയറ്റിയ വാഹനം കൊണ്ടുപോയി.

Related Topics

Share this story