Times Kerala

കണ്ണൂരിൽ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് ബന്ധുക്കളായ മൂന്ന് യുവാക്കൾ മരിച്ചു

 
തിരുവനന്തപുരത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ പുഴയിൽ ബന്ധുക്കളായ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അഭിനവ് (21), ജോബിൻ ജിത്ത് (17), നിവേദ് (21) എന്നിവരാണ് ചീരാച്ചേരി ഇരുവാപുഴയിൽ മുങ്ങി മരിച്ചത്.

പുഴക്കരയിൽ നിൽക്കുകയായിരുന്നു വിദ്യാർഥികൾ കരയിടിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തി കരയിലേക്ക് കയറി. ആകാശ് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്. മീൻപിടിക്കാൻ വേണ്ടിയാണ്  ഇവർ പുഴക്കരയിലെത്തിയതെന്നാണ് കരുതുന്നത്.

Related Topics

Share this story