ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവം ഇന്നുമുതൽ 25വരെ
Nov 20, 2023, 21:54 IST

കണ്ണൂർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോസവം ഇന്നുമുതൽ 25വരെയായി ചെറുവത്തൂർ കാടങ്കോട് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 77 വിദ്യാലയങ്ങളിൽ നി ന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ 288 ഇനങ്ങളിലായി മത്സരിക്കും. എട്ട് പ്രധാന വേദികളിലും രചനാ മത്സരങ്ങൾക്കായുള്ള 9 ഹാളുകൾ കേന്ദ്രീകരിച്ചുമാണ് കലാ മത്സരം അരങ്ങേറുന്നത്. നാളെ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.എൽ.പി., യു.പി.വിഭാഗം മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കും എച്ച്.എസ്.എ. വിഭാഗം വിജയി കൾക്കും വ്യക്തിഗത ട്രോഫി കൾ നൽകും.
