HomeIran Israel Conflict'ഒന്നുകിൽ കരാർ, അല്ലെങ്കിൽ ഈ ദൗത്യം ഞങ്ങൾ പൂർത്തിയാക്കും': ഇറാന് കടുത്ത...

‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ ഈ ദൗത്യം ഞങ്ങൾ പൂർത്തിയാക്കും’: ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ് | Donald Trump Warns Iran

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം താൽക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നെങ്കിൽ തങ്ങളുമായി കരാറിലെത്തുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുകയെന്നതാണ് ട്രംപിന്റെ മുന്നറിയിപ്പ്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നിലപാട് വ്യക്തമാക്കിയത്. (Donald Trump Warns Iran To Make Deal Or Face Consequences)

“ഏതെങ്കിലും ഒരു വഴിക്ക് ഞങ്ങൾ വിജയം നേടും. ഒന്നെങ്കിൽ ഞങ്ങൾ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ ദൗത്യം ഞങ്ങൾ പൂർത്തിയാക്കും. ആ ദൗത്യം പൂർത്തിയാക്കുക എന്നത് ഞങ്ങൾക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല,” ട്രംപ് പറഞ്ഞു. എന്നാൽ ഒരു കരാറിലെത്താനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9.1 കോടി വരുന്ന ഇറാന്റെ ജനസംഖ്യയെ ബാധിക്കുന്ന ഒന്നും ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും, എന്നാൽ വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ പാലങ്ങൾ തകർക്കാൻ യു.എസിന് കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുമെന്നും, യുറാനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ അമേരിക്കയ്ക്ക് കൈമാറേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കാൻ അമേരിക്ക ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ മാസം താൽക്കാലിക സമാധാന കരാറിലൂടെ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ട്രംപ് ഇറാനെതിരെയുള്ള പ്രസ്താവനകൾ തുടരുകയാണ്. ജൂലൈ 3-ന് ആയത്തുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കായി ഇറാന്റെ പ്രമുഖ നേതാക്കളും മതപുരോഹിതരും ഒത്തുകൂടിയപ്പോൾ അതൊരു സൈനിക അവസരമായിരുന്നു എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “അവരെല്ലാവരും അവിടെ ഒത്തുകൂടിയിരുന്നു. ഒറ്റയടിക്ക് എല്ലാവരെയും ഇല്ലാതാക്കാമായിരുന്നു. എന്നാൽ ചർച്ചകൾ നടത്താൻ പിന്നീട് ആരും ബാക്കിയുണ്ടാകില്ല എന്നതിനാലാണ് അതിന് മുതിരാതിരുന്നത്,” ട്രംപ് പറഞ്ഞു. ഖമേനിയുടെ മരണത്തിൽ ഇത്രയധികം ആളുകൾ വിലപിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഒരുപക്ഷേ അത് ‘വ്യാജക്കണ്ണീർ’ ആയിരിക്കാമെന്നും ട്രംപ് പരിഹസിച്ചു.

എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇറാൻ ശക്തമായ മറുപടി നൽകി. ജൂലൈ 4-ന് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിച്ച അമേരിക്കയ്ക്ക് ഒരിക്കലും ഇറാന്റെ ഈ വിലാപത്തിന്റെ ആഴം മനസ്സിലാകില്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി കുറിച്ചു. അമേരിക്കയ്ക്ക് സ്വന്തമായി സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്ന് ഇറാൻ കുറ്റപ്പെടുത്തി. “മനുഷ്യരെ കൊല്ലാം, എന്നാൽ ആശയങ്ങളെ കൊല്ലാനാകില്ല. നിങ്ങൾ ആയത്തുള്ള ഖമേനിയെ കൊലപ്പെടുത്തിയിരിക്കാം, എന്നാൽ സുഗന്ധദ്രവ്യ കുപ്പിയാണ് നിങ്ങൾ തകർത്തത്. അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും പടർന്നിരിക്കുന്നു. സംസ്‌കാരവും ചരിത്രവുമില്ലാത്ത നിങ്ങൾക്ക് ഇത് മനസ്സിലാകില്ല,” ഇറാൻ വ്യക്തമാക്കി.

Story Summary

US President Donald Trump has issued a stark warning to Iran, stating they must either reach a nuclear deal or face complete destruction. This escalates tensions during a ceasefire, even as millions gather in Iran for the funeral of assassinated Supreme Leader Ayatollah Ali Khamenei. Iran hit back at Trump’s remarks, stating the US lacks history and civilization to understand their grief.

WhatsApp Channel Banner

Latest updates

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം...

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ...

പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം; കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കെതിരെ...

കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു (Kerala Police Misconduct). ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ...

ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് ഇടക്കാല സ്റ്റേ; അടുത്ത...

ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിനെതിരായ (Aishe Ghosh SFI) അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...