HomeKeralaപരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം; കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ...

പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം; കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് | Kerala Police Misconduct

കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു (Kerala Police Misconduct). ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്‌എച്ച്‌ഒ ആയിരിക്കെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.

ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനായി ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് മോശം ഭാഷയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.

സംഭവസമയത്ത് പരാതിക്കാരി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരോപണവിധേയരായ വ്യക്തികൾക്കും നിയമപരമായ അവകാശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവതിയോട്, “ഭരണഘടന എന്നെ പഠിപ്പിക്കേണ്ടതില്ല” എന്നടക്കമുള്ള പരാമർശങ്ങൾ നടത്തി, ഭർത്താവിനോട് പറഞ്ഞാൽ മതിയെന്ന് ആക്രോശിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.

തനിക്കെതിരെ അന്യായമായി കേസ് രജിസ്റ്റർ ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

വീഡിയോ ദൃശ്യങ്ങളും പരാതിയും പരിഗണിച്ച ശേഷമാണ് വിഷയത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.

Story Summary:
The Kerala Human Rights Commission has ordered an inquiry against a Kannur Crime Branch DySP over allegations of misbehaving with a woman complainant. The decision follows the emergence of a video and a complaint alleging inappropriate conduct by the officer.

WhatsApp Channel Banner

Latest updates

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം...

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ...

ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് ഇടക്കാല സ്റ്റേ; അടുത്ത...

ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിനെതിരായ (Aishe Ghosh SFI) അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ...

സീചെം ട്രോഫി: കേരളത്തെ വീഴ്ത്തി ഹിമാചൽ ഫൈനലിൽ; വെള്ളിയാഴ്ച...

പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ് ഫൈനലിലേക്ക് മുന്നേറി (Siechem Trophy). തോൽവിയുണ്ടായെങ്കിലും കേരളം നേരത്തെ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു....

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...