ലക്‌നൗവിന് മുന്നിൽ വീണ് പഞ്ചാബ് കിങ്‌സ്, ലക്‌നൗവിന്റെ ജയം 20 റൺസിന്

 ലക്‌നൗവിന് മുന്നിൽ വീണ് പഞ്ചാബ് കിങ്‌സ്, ലക്‌നൗവിന്റെ ജയം 20 റൺസിന് 
 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ 20 റൺസിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാനേ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ലക്‌നൗ ബൗളർമാർക്ക് മുന്നിൽ പഞ്ചാബ് താരങ്ങൾ മുട്ടുമടക്കുകയായിരുന്നു. ലക്‌നൗവിനായി മൊഹ്‌സിൻ ഖാൻ മൂന്നും ചമീര, ക്രുനാൽ പാണ്ഡ്യാ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. മായങ്ക് അഗർവാൾ(25), ബെയർസ്റ്റോ(32) എന്നിവരാണ് പഞ്ചാബ് നിരയിൽ അൽപ്പമെങ്കിലും പൊരുതി നിന്ന താരങ്ങൾ. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗവിനായി ഡി കോക്ക്(46), ദീപക് ഹൂഡ(34), ചമീര(17) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ജയത്തോടെ ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Share this story