ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും

news
 മുംബൈ: ഐപിഎല്ലിൽ  ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽവൈകിട്ട് ഏഴരയ്ക്കാണ് കളി നടക്കുക.പ്ലേ ഓഫ് ഉറപ്പാക്കണമെന്ന ലക്ഷ്യമാണ്  രാജസ്ഥാൻ റോയൽസിനും ലഖ്‌നൗ സൂപ്പർ ജയന്റ്സിനും . 16 പോയിന്റുള്ള ലഖ്‌നൗ രണ്ടും 14 പോയിന്റുള്ള രാജസ്ഥാൻ മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. രാജസ്ഥാനെ തോൽപിച്ചാൽ ഗുജറാത്ത് ടൈറ്റൻസിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവും സൂപ്പർ ജയന്റ്സ്. 

Share this story