എല്ലാവരുടെയും ജീവിതത്തില്‍ ഒരു സഞ്ജു വേണം'; ജയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നൽകി രാജസ്ഥാന്‍ നായകന്‍

news
 മുംബൈ: രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ജെയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കി. രാജസ്ഥാന്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോയിൽ ഡ്രസിംഗ് റൂമില്‍ ജെയ്‌സ്വാള്‍ സഞ്ജുവിന്റെ ബാറ്റെടുത്ത് വെറുതെ വീശുമ്പോഴായിരുന്നു സഞ്ജു ഓഫര്‍ മുന്നോട്ടുവക്കുന്നത് കാണാം. നിനക്ക് ഞാനൊരു ബാറ്റ് സമ്മാനമായി നല്‍കുമെന്ന് സഞ്ജു ജയ്‌സ്വാളിനോട് പറയുന്നുണ്ടായിരുന്നു. നിന്റെ സഹോദരനില്‍ നിന്നുള്ള സമ്മാനമാണതെന്നും സഞ്ജു പറഞ്ഞു. എന്നാൽ, സഞ്ജു വാക്കു പാലിച്ചു. സഞ്ജു ബാറ്റ് നല്‍കുന്ന ഫോട്ടോയാണിപ്പോള്‍ രാജസ്ഥാന്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയുടെ അടികുറിപ്പ് ഹൃദയത്തില്‍ തൊടുന്നതായിരുന്നു. 'നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരു സഞ്ജു വേണം.' എന്നാണ് എഴുതിയിരുന്നത്. 

Share this story