ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരേ പഞ്ചാബ് കിംഗ്സിന് 54 റണ്‍സ് ജയം
Sat, 14 May 2022

മുംബൈ: ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരേ പഞ്ചാബ് കിംഗ്സിന് 54 റണ്‍സ് ജയം കരസ്ഥമാക്കി. പഞ്ചാബ് ഉയർത്തിയ 210 റണ്‍സ് പിന്തുടർന്ന ബംഗളൂരുവിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റണ്സെടുച്ചയിരുന്നു ആയത്.എന്നാൽ,ബംഗളൂരുവിനായി തകർപ്പൻ പ്രകടനം കാഴ്ച വയ്ക്കാൻ ആർക്കും സാധിച്ചില്ല. വിരാട് കോഹ്ലി (20), ഫാഫ് ഡു പ്ലസി (10), രജത് പട്ടീദാർ (26), ഗ്ലെൻ മാക്സ്വെൽ (35), ദിനേഷ് കാർതിക് (11) തുടങ്ങി മുൻനിര ബാറ്റർമാർ എല്ലാവരും ഇന്ന് നിരാശപ്പെടുത്തി.