ഹൃദയഘാതം;യുവാവ് റിസോര്‍ട്ട് മുറിയില്‍ മരിച്ച നിലയില്‍
മൂന്നാര്‍: മൂന്നാർ റിസോര്‍ട്ട് മുറിയില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തി .കോതമംഗലം കുത്തുകുഴി സ്വദേശി വി.ജി. ബിജുകുമാറിനെ 45നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികുളത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാഹസിക അക്കാദമിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നയാളാണ് ഇദ്ദേഹം. വ്യാഴാഴ്ച വൈകീട്ടാണ് ഇയാള്‍ സ്ത്രീസുഹൃത്തിനൊപ്പം പഴയ മൂന്നാറിലെ റിസോര്‍ട്ടില്‍ മുറിയെടുത്തത്.വെള്ളിയാഴ്ച ഉച്ചയോടെ കൂടെയുണ്ടായിരുന്ന യുവതിയാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയുണ്ടായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം പരിശോധനകള്‍ക്ക് അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.