വാടകക്ക് നല്കിയ കട ഉടമ സ്വന്തമാക്കി, പരാതി നൽകിയിട്ടും നടപടിയില്ല, കലക്ടറേറ്റ് പടിക്കൽ വിധവയുടെ നിരാഹാരം
ചെറുതോണി: വാടകക്ക് നല്കിയ കട വാടകക്കാരൻ സ്വന്തമാക്കിയതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വിധവയായ വീട്ടമ്മ കലക്ടറേറ്റ് പടിക്കൽ ആരംഭിച്ച നിരാഹാരസമരം താത്കാലികമായി നിർത്തിവച്ചു. ആലിന്‍ചുവട് മുളക്കല്‍ മിനിയാണ് കലക്ടറേറ്റ് പടിക്കൽ നിരാഹാരസമരം ഇരുന്നത്. അതേസമയം, വിഷയത്തിൽ തഹസില്‍ദാർ ഇടപെട്ടതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിർത്തിവെച്ചു. പൊതുപ്രവര്‍ത്തകരായ കെ.എം. ജലാലുദ്ദീന്‍, പി.എല്‍. നിസാമുദ്ദീന്‍ എന്നിവര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതോടെ കലക്ടറുടെ നിര്‍ദേശാനുസരണം തഹസില്‍ദാര്‍ മിനിയെ സന്ദര്‍ശിച്ച് വിഷയം ചര്‍ച്ചചെയ്യാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച തഹസില്‍ദാരുടെ ഓഫിസില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചര്‍ച്ചചെയ്യും.