ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി
Jan 15, 2021, 18:47 IST
ഇടുക്കി: ഒന്നാം വർഷ ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ച് അവശനാക്കിയതായി പരാതി. മുരിക്കാശ്ശേരി പാവനാത്മ കോളജിലാണ് സംഭവം നടന്നത്. മർദനത്തിൽ പരിക്കേറ്റ അടിമാലി കൂമ്പൻപാറ സ്വദേശി തൊട്ടിക്കുന്നേൽ ബിജുവിന്റെ മകൻ അഭിജിത്തിനെ (19) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കോളജിലെ അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.