കുളമാവ് ഡാമിൽ മീൻപിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: കുളമാവ് ഡാമിൽ മീൻപിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോഴിപ്പുറത്ത് ബിജു (38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബിജുവിന്റെ സഹോദരൻ ബിനു(36)വിനായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാണാതായ ഭാഗത്തു നിന്നും അല്പം മാറി വേങ്ങാനം ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്നി രക്ഷാസേനകളുടെ 11 അംഗ ഡൈവിംഗ് വിദഗ്ധരും ഉൾപ്പെടുന്ന സ്കൂബാ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുമാണ് തെരച്ചിൽ നടത്തുന്നത്.