കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Nov 30, 2020, 16:55 IST
നെടുങ്കണ്ടം: ഇടുക്കിയിലെ തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സജോമോൻ, സോണി എന്നിവരാണ് മുങ്ങി മരിച്ചത്.
വെള്ളച്ചാട്ടം കാണാൻ എത്തിയ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഇവരുടെ മൃതദേഹം കണ്ടെടുത്തു .