കുടുംബ വഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം
ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ് മലയാളി യുവതി മരിച്ചു. ബൽത്തങ്ങാടി സ്വദേശി ജോണ്‍സന്റെ ഭാര്യ സൗമ്യയെയാണ് ഭർത്താവ് വിറകുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശിനിയാണ് മുപ്പത്തിയാറുകാരിയായ സൗമ്യ. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നെരിയകാട്ടെ വീട്ടിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ ജോണ്സണ് വഴക്കിനിടെ വിറകുകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് സൂചന. നെഞ്ചിന്റെ ഭാഗത്ത് അടിയേറ്റ് ഗുരുതരാവസ്ഥയിലായ സൗമ്യയെ അയല്‍ക്കാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് സൗമ്യ മരിച്ചത്. സൗമ്യയുടെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ജോണ്‍സനെ അറസ്റ്റ് ചെയ്തു.