ഇടുക്കിയിൽ കോടയുമായി രണ്ട് പേര് പിടിയില്‍
May 4, 2021, 15:58 IST
ഇടുക്കി : ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയുമായി രണ്ട് പേര് പിടിയില്‍. തറക്കുന്നേല്‍ ബിബി, തടത്തില്‍ രാജന് എന്നിവരെയാണ് പോലീസ് പിടികൂടിയത് . അടിമാലി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. ഇവരിൽ നിന്നും 300 ലിറ്റര്‍ കോട പിടിച്ചെടുത്തു .മറ്റൊരു പ്രതി മേമടത്തില്‍ റോബിന് ബേബി ഓടി രക്ഷപ്പെട്ടു.ഇന്നലെ ചിന്നാര്‍ നിരപ്പിലുള്ള ബിബിയുടെ വീടിന്റെ അടുക്കളയില്‍ നിന്നുമാണ് കോട പിടിച്ചെടുത്തത് . സംഭവത്തെ തുർന്ന് പോലീസ് അറസ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .