അതിർത്തി കടന്നുള്ള ഇരട്ടവോട്ട് കർശനമായി തടയും ; ഇടുക്കി എസ്പി ആർ.കറുപ്പുസ്വാമി
Apr 5, 2021, 16:14 IST
ഇടുക്കി: അതിർത്തി കടന്നുള്ള ഇരട്ടവോട്ട് തടയാൻ കർശന പരിശോധനയുണ്ടാകുമെന്ന് ഇടുക്കി എസ്പി ആർ.കറുപ്പുസ്വാമി പറഞ്ഞു . പോളിംഗ് ദിവസം ഇതിനായി അറുപതിൽ അധികം ഉദ്യോഗസ്ഥരെ അതിർത്തിയിൽ പരിശോധനയ്ക്ക് നിയോഗിക്കുമെന്നും . സമാധാനപൂർണമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പിൽ കൃത്രിമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .