അടിമാലിയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിൽ 53കാരൻ മരിച്ച നിലയിൽ; കൊലപാതകം.?
Sep 23, 2020, 10:28 IST
ഇടുക്കി: അടിമാലിയില്‍ 53-കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തലയ്ക്ക് പരിക്കേറ്റ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ 53കാരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന്റെ സമീപത്തായി രക്തം തളംകെട്ടിനില്‍ക്കുന്നുണ്ടായിരുന്നു. തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച അടിമാലി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.