Times Kerala

നിയന്ത്രണം വിട്ട വാഹനം സംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു

 
അപകടം
ഇടുക്കി: നിയന്ത്രണം വിട്ട വാഹനം ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജീവൻ നഷ്ടമായത് ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ(70)യ്ക്കാണ്. പരിക്കേറ്റത് ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ്. സംഭവമുണ്ടായത് വൈകിട്ട് 3 മണിയോടെയാണ്. ബൊലേറോ ജീപ്പ് ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വാഹനം സ്കറിയയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റവർ.  

Related Topics

Share this story