Times Kerala

ഇ​ടു​ക്കിയിൽ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു  

 
ഇടുക്കി
ഇ​ടു​ക്കി: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നി​ടെ അ​ടി​മാ​ലി​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടമുണ്ടായി. മണ്ണിനടിയിൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍​ കുടു​ങ്ങി. അപകടത്തിൽപ്പെട്ടത് ത​മി​ഴ്‌​നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​ക​ളാ​യ കാ​ളി​ച്ചാ​മി, ജോ​സ് എ​ന്നി​വ​രാ​ണ്. സംഭവമുണ്ടായത് ഇന്ന് ഉച്ചയ്ക്കാണ്. മ​ണ്ണി​ടി​ഞ്ഞ്  ഇവരുടെ പുറത്ത് വീഴുകയായിരുന്നു. പൂർണ്ണമായും മണ്ണിനടിയിലായിരുന്നു ജോസ്. ഇരുവരെയും മറ്റ് തൊഴിലാളികളും അഗ്നിരക്ഷാ സേനയുമെത്തി പുറത്തെടുക്കുകയായിരുന്നു. അടിമാലിയിലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ച ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​ തൃപ്തികരമാണെന്നാണ് വിവരം. 

Related Topics

Share this story